കാലനില്ലാത്ത കാലത്ത് മഹാദേവന്റെ പെരുവിരൽപ്പൊട്ടിയടര്‍ന്നുണ്ടായ ദേവനാണ് തെയ്യപ്രപഞ്ചത്തിലെ ഗുളികൻ. ജനനമരണങ്ങളുടെ കാരണഭൂതൻ. ഉച്ചയ്ക്കും സന്ധ്യക്കും പാതിരാനേരത്തും നടന്നുവാഴുന്ന ദേവൻ. തെയ്യപ്രപഞ്ചത്തിലെ ഗുളികൻ പിറവിയുടെ കഥ ഇങ്ങനെ. മൃകണ്ഡു എന്ന മഹര്‍ഷിക്ക് കുഞ്ഞുങ്ങള്‍ ഇല്ലാതെ ദു:ഖിതനായിരുന്നു. ഏറെക്കാലം പരമശിവനെ തപസ് ചെയ്‍തു മുനി. ഒടുവില്‍ പ്രത്യക്ഷനായ പരമശിവനോട് ദു:ഖം പറഞ്ഞു മുനി. അപ്പോള്‍ ശിവൻ ചോദിച്ചു: "നൂറ് വയസുവരെ ജീവിക്കുന്ന ബുദ്ധിശൂന്യനനായ ഒരു മകനെ വേണോ, അതോ വെറും പതിനാറ് വയസ് വരെ മാത്രം ആയുസുള്ള മഹാപണ്ഡിതനായ ഒരു മകനെ മതിയോ..? ആയുസ് കുറവെങ്കിലും അറിവുള്ളൊരു മകൻ മതി എന്നു പറഞ്ഞു മൃകണ്ഡു. അങ്ങനെ മുനിക്കൊരു മകൻ പിറന്നു. അവന് 'മാർകണ്ഡേയൻ 'എന്നു പേരിട്ടു മൃകണ്ഡു. മിടുമിടുക്കനായി അവൻ വളര്‍ന്നു. മകന് പതിനാറു തികയാറായപ്പോൾ മാതാപിതാക്കളുടെ നെഞ്ചുകലങ്ങി. തനിക്ക് ആയുസെത്തിയെന്ന കാര്യം അപ്പോഴാണ് മാർകണ്ഡേയൻ അറിയുന്നത്. എന്നിട്ടും അവൻ പതറിയില്ല. കഠിനമായ ശിവഭജനം തുടങ്ങി. ശിവലിംഗത്തിനുമുന്നിൽ മന്ത്രം ചൊല്ലിച്ചൊല്ലി നേരം കൂട്ടി. അങ്ങനൊരു നേരത്താണ് മരണദേവനായ കാലൻ കാലപാശവുമായ് അവനെത്തേടി വരുന്നത്. കാലന്‍റെ വിളികേട്ട മാർക്കണ്ഡേയൻ ശിവലിംഗത്തെ കെട്ടിപ്പിടിച്ച് നിലവിളിച്ചു. പക്ഷേ കാത്തുനില്‍ക്കാൻ കാലന് കാലമില്ലായിരുന്നു. പോത്തിന്മേലിരുന്ന് കുരുക്ക് വീശിയെറിഞ്ഞു കാലൻ. മര്‍ക്കണ്ഡേയന്‍റെ കഴുത്തും ശിവലിംഗവും ചേര്‍ന്ന് ആ കരുക്കുമുറുകി. ആഞ്ഞുവലിച്ചു കാലൻ. പിഴുതുവന്നു ശിവലിംഗം. പിന്നെ പറയാനുണ്ടോ? ശിവകോപം ജ്വലിച്ചു. മൂന്നാംകണ്ണ് താനേ തുറന്നു. ഒറ്റനോക്കില്‍ത്തന്നെ എരിഞ്ഞമര്‍ന്നു കാലൻ. ശേഷിച്ചത് ഒരുപിടി ചാരം മാത്രം. ശേഷം കാലനില്ലാത്ത കാലം. ജീവജാലങ്ങൾക്ക് മരണമില്ലാതായി. ഭാരം താങ്ങിതാങ്ങി നടുതളര്‍ന്ന ഭൂമിദേവി വിവശയായി. കാര്യമറിഞ്ഞ ശിവന്‍റെ മനമലിഞ്ഞു. ഇടതുതൃക്കാലിന്‍റെ പെരുവിരൽ നിലത്തമർന്നു. ആ വിരല്‍ പൊട്ടിപ്പിളർന്നു. അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ഒരു ദേവൻ അവതരിച്ചു. അതാണ് സാക്ഷാല്‍ ഗുളികൻ. ത്രിശൂലവും കാലപാശവും നൽകി ഗുളികനോട് മഹാദേവൻ ഇങ്ങനെ പറഞ്ഞു: "കീഴ്‍ലോകത്തെക്ക് പോകുക.. ചെന്ന് കാലന്‍റെ ജോലി ചെയ്യുക.." അങ്ങനെ ശിവാംശജാതനായ ഗുളികൻ നേരെ ഭൂമിയിലേക്കിറങ്ങി. കാലനില്ലാത്ത കാലത്തെ കാലനായി. മരണസമയത്ത് ജീവജാലങ്ങളുടെ ജീവനുകളും തൂക്കി ഭൂമിയില്‍ നിന്നും പറന്നു. പുറംകാലനെന്നും കരിങ്കാലെന്നും പേരുണ്ട് ഗുളികന്. കാലൻ , അന്തകൻ, യമൻ എന്നീ പേരുകളിലും അറിയപ്പെടുന്നു ഗുളികൻ. തെയ്യക്കാവുകളിലെ പ്രധാന ദേവതയായ ഗുളികനെ ദേവസ്ഥാന വാസ്‍തുവിന്റെ സംരക്ഷകനായിട്ടാണ് അത്യുത്തരകേരളത്തില്‍ കരുതുന്നതും ആരാധിക്കുന്നതും. കാവുകളുടെയും ദേവസ്ഥാനങ്ങളുടെയുമൊക്കെ മതിലിന് പുറത്ത് ചെമ്പകമരച്ചോട്ടിലാണ് ഗുളികന്‍റെ സ്ഥാനം. ഗുളികൻറെ കർമ്മങ്ങളിൽ പ്രധാനം കരിങ്കലശം ആണ് അപമൃത്യുവിൽ പെട്ടുപോകാതിരിക്കാനും സകലദോഷങ്ങളും ദുരിതങ്ങളും വിട്ടു മാറുന്നതിനായ് ഭക്തൻമാർ കരിങ്കലശം ചെയ്യുന്നു കോഴിയറുത്ത് ഗുരുസി തർപ്പണത്തിലൂടെ കർമ്മം പൂർത്തിയാകുന്നു.
വൈകു. 6 മണിക്ക്
വൈകു. 8 മണിക്ക്
ഐഡിയ സ്റ്റാർസിംങർ ഫെയിം അരുൺകുമാർ കല്ലിങ്ങൽ നാടൻ പാട്ടിൻ്റെ രാജകുമാരൻ അനിൽ കലാഭവൻ ഏഷ്യാനെറ്റ് മൈലാഞ്ചിഫെയിം ദിൽജിന നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്
വൈകു. 6 മണിക്ക്
വൈകു. 7മണിക്ക് :(തിറയ്ക്കു ശേഷം)